എത്ര മധുരം നിന്റെ ഓര്‍മകള്‍
വേദനകള്‍ മാത്രമാണു തന്നതെങ്കിലും നീ...
അറിയാതെയെന്നെഞ്ചിനുള്ളിലും നിന്നില്‍ നിന്നുതിരും
പുഞ്ചിരി തന് മാധുര്യത്തിന് നൊമ്പരങ്ങള്‍
നിന്റെ നിറയാത്ത മോഹത്തിന് പാനപാത്രവുമായ്
ഒരുനാള്‍ നീയെന്നരുകില്‍ വരും
അന്നു നിന്റെ കാലടികളമര്ന്ന
എന്റെ സ്വപ്നങ്ങല്‍ പയ്യെ വിതുമ്പും.....
